ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയായി ചുമതലയേറ്റെടുത്തതിനുശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയ്ക്കുള്ള പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യു എസ് അംബാസിഡർ ബ്രയാൻ ബെർച്ച് എത്തി. വത്തിക്കാനിലെ ജീവനക്കാർ കഴിഞ്ഞ ദിവസം വലിയൊരു പീത്സയും മാർപാപ്പയ്ക്ക് ജന്മദിന ഉപഹാരമായി നൽകിയിരുന്നു.
1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് അദ്ദേഹം ജനിച്ചത്. ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിൽ വളർന്ന അദ്ദേഹം, കത്തോലിക്കാ വിശ്വാസത്തിന്റെ ആഴമേറിയ പാരമ്പര്യത്തിൽ വളർന്നു. ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1982 ൽ 27–ാം വയസ്സിൽ വൈദികനായി അഭിഷിക്തനായി. 2001-ൽ, അദ്ദേഹത്തെ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിച്ചു. 2019 ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാർക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു. 2023-ൽ, അദ്ദേഹം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഡംബരം നിറഞ്ഞ പ്രീ-വെഡ്ഡിങ് ആഘോഷമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിൻ്റെയും. ജാംനഗറിൽ വെച്ചു നടന്ന നാല് ദിവസത്തെ ഗംഭീര പരിപാടിയിൽ ലോക സമ്പന്നന്മാരടക്കം ആഗോളതലത്തിൽ ശ്രദ്ധേയരായ താരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പാർട്ടിക്ക് കൂടി പദ്ധതിയിടുകയാണ് മുകേഷ് അംബാനി. ആനന്ദ് അംബാനിയുടെ 29-ാം […]
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ 51-ാം പിറന്നാൾ ദിനമാണ് ഇന്ന്. വ്യത്യസ്തമായ രീതിയിലാണ് ക്രിക്കറ്റ് ഇതിഹാസം തൻ്റെ പിറന്നാൾ ആഘോഷിച്ചത്. മുംബൈയിലെ ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് സച്ചിൻ തൻ്റെ പിറന്നാൾ ദിനം മനോഹരമാക്കിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സച്ചിനൊപ്പം ഭാര്യ അഞ്ജലിയും […]
മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു നവതിയുടെ നിറവിൽ. ഇന്ന് തന്റെ 90-ാം പിറന്നാൾ ആഘോഷിക്കുകയാണ് മധു. ഒരിക്കലും അടങ്ങാത്ത കടലിലെ ഓളം പോലെ കരളിൽ നിറയെ മോഹവുമായി പുറക്കാട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടി എന്ന ദുരന്ത കാമുകൻ നടന്നുകയറിയത് മലയാള സിനിമാസ്വാദകരുടെ ഹൃദയത്തിലേക്കാണ്. രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ചിട്ടുണെങ്കിലും […]
Be the first to comment