മലയാളികളുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട. ദിവസവും ഒരു നേരമെങ്കിലും പൊറോട്ട കഴിക്കുന്നവരുണ്ട്. ചൂടു ചായയ്ക്കൊപ്പം പൊറോട്ട അല്‍പം കറിയും മുക്കി കഴിക്കുന്നതാണ് അതിന്‍റെ ഒരു കോമ്പിനേഷന്‍. എന്നാല്‍ ആ കോമ്പോ ആരോഗ്യത്തിന് അത്ര സേഫ് അല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്, പ്രത്യേകിച്ച് രാവിലെ.
രാവിലെ ചായയ്ക്കൊപ്പം പൊറോട്ട കഴിക്കാനാണ് പ്ലാന്‍ ഇട്ടിരിക്കുന്നതെങ്കില്‍ അത് മാറ്റിപ്പിടിക്കുന്നതാണ് നല്ലത്. കാരണം, രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നതാണ് ആദ്യത്തെ അബദ്ധം. രാത്രി നീണ്ട ഇടവേളയ്ക്ക് ശേഷം രാവിലെ ചായ കുടിച്ച് ദിവസം തുടങ്ങുന്നത് ആമാശയത്തില്‍ അസിഡിറ്റി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും.
ഇനി പൊറോട്ടയിലേക്ക് വരാം, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ആണ് പൊറോട്ടയില്‍ അടങ്ങിയിരിക്കുന്നത്. ഇത് ഇത് ശരീരത്തിലെ കലോറി വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇത് കാലക്രമേണ ശരീരഭാരം വര്‍ധിക്കുന്നതിലേക്ക് നയിക്കും. മാത്രമല്ല, പൊറോട്ടയിലെ എണ്ണമയമുള്ള ഘടന ദഹനത്തെ മന്ദഗതിയിലാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, കടുത്ത ദാഹവും ഉണ്ടാവും. ചായയിലടങ്ങിയ കഫിന്‍ ആമാശയത്തിലെ ആസിഡ് ഉല്‍പാദനം വര്‍ധിപ്പിക്കുകയും അത് മൂലം അസ്വസ്ഥതയുണ്ടാവുകയും ചെയ്യും.



Be the first to comment