
ഇവി വിപണിയിൽ വൻ മത്സരങ്ങളാണ് നടക്കുന്നത്. ദിനംപ്രതി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വിപണിയായി മാറിയിരിക്കുകയാണ് ആഗോള ഇലക്ട്രിക് വാഹന വിപണി. ഇപ്പോഴിതാ പുതിയ ഇവി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് പോർഷെ. ബ്രാൻഡിന്റെ എസ്‌യുവി മോഡലായ കയെൻ എന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പാണ് പോർഷെ എത്തിക്കുക.
2026ലായിരിക്കും വാഹനം വിപണിയിൽ എത്തിക്കുക. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പെട്രോൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്കൊപ്പമായിരിക്കും കയെൻ ഇവി വിപണിയിലെത്തിക്കുക. കയെൻ ഇവി എത്തുന്നതോടെ ബ്രാൻഡിന്റെ മുൻനിര ഇവിയായി മാറും. ഫുൾ ചാർജിൽ 1000 കിലോമീറ്റർ റേഞ്ച് പ്രതീക്ഷിക്കാവുന്നതാകും പുതിയ ഇവി എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാഹനത്തിന്റെ മറ്റ് വിവരങ്ങൾ സംബന്ധിച്ച് വിവരങ്ങളില്ല. എസ്‌യുവി മോഡലിൽ ഏറെ ഡിമാൻഡുള്ള വാഹനമാണ് കയെൻ.
Be the first to comment