മഹാദുരന്തത്തിന് ശേഷമുള്ള ഭൂമിയുടെ കഥയുമായി കലിയുഗം 2064 ; റിലീസ് പ്രോമോ പുറത്ത്

കൽക്കി എന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രത്തിന് ശേഷം വീണ്ടുമൊരു പോസ്റ്റ് അപ്പൊകലിപ്സ് ചിത്രം റിലീസിനെത്തുന്നു. പ്രമോദ് സുന്ദറിന്റെ സംവിധാനത്തിൽ തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിച്ചിരിക്കുന്ന ‘കലിയുഗം 2064’ന്റെ പുതിയ റിലീസ് പ്രമോ റിലീസ് ചെയ്തു. രണ്ട വര്ഷം മുൻപേ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നുവെങ്കിലും റിലീസ് തീയതി പല വട്ടം നീട്ടി വെക്കുകയായിരുന്നു.

കിഷോർ, ശ്രദ്ധ ശ്രീനാഥ്, ഇനിയാണ് സുബ്രമണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് 2064 ൽ ആണ്. ലോകത്തൊരു വൻ ദുരന്തം സംഭവിച്ച് ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം ഉണ്ടാകുന്ന സാഹചര്യത്തിൽ മനുഷ്യർക്കിടയിൽ നടക്കുന്ന പോരാട്ടങ്ങളുടെയും വേട്ടയാടലിന്റെയും കഥയാണ് കലിയുഗം പറയുന്നത്.

ഇന്ത്യയിലെ ആദ്യ പോസ്റ്റ് അപ്പൊകലിപ്സ് ചിത്രമെന്ന പെരുമയുമായാണ് ചിത്രം ഒരുക്കിയതെങ്കിലും റിലീസ് നീണ്ടുപോയതിനാലും കൽക്കി 2898 ഇതിനകം റിലീസായതിനാൽ ചിത്രത്തിൽ നിന്നെന്ത പുതുമ പ്രതീക്ഷിക്കാമെന്ന ആകാംക്ഷയിൽ ഇരിക്കുകയാണ് സിനിമാപ്രേമികൾ. ആത്രേയ, കാർത്തിക്ക് ഗുണശേഖരൻ, കർകവി എന്നിവർ ചേർന്നാണ് കലിയുഗം 2064ന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കെ രാമചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. ഡോൺ വിൻസെന്റ് ആണ് കലിയുഗത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നത്. പൂർണ്ണമായും ചെന്നൈയിൽ നിർമ്മിച്ച സെറ്റിൽ ചിത്രീകരിച്ചിരിക്കുന്ന കലിയുഗം 2064 മെയ് 9 ന് റിലീസ് ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*