തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം തീർത്തിരിക്കുകയാണ് ഒരു കൂട്ടം യുവ താരങ്ങൾ. ഒരു മെൻസ് ഹോസ്റ്റലിലെ പേടിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ കഥാമുഹൂർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രമാണ് പ്രകമ്പനം. തല പെരുക്കാതെ റിലാക്സ് ആയി ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്കുള്ള ഒരു നല്ല ചോയ്സ് ആണ് ഈ ചിത്രം.
പണിയിലൂടെ വില്ലനായി വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ച സാഗർ സൂര്യയുടെ ഒരു കിടിലൻ മേക്കോവർ തന്നെയാണ് ചിത്രത്തിലുടനീളം നമുക്ക് കാണാനാകുന്നത്. കോളേജ് ലൈഫ് എക്സ്പീരിയൻസ് ചെയ്തവർക്ക് എല്ലാ ഗ്യാങ്ങിലും ഉണ്ടാകുന്ന ഒരു ഉഴപ്പൻ സുഹൃത്തുണ്ട് അതിന്റെ ഒരു കാർബൺ കോപ്പി തന്നെയാണ് സാഗർ സൂര്യയുടെ പുണ്യാളൻ. സിനിമയിൽ ത്രൂ ഔട്ട് ക്യാരക്ടർ മെയിന്റയിൻ ചെയ്യാൻ സാഗരസൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. തനിക്ക് സീരിയസ് കഥാപാത്രങ്ങളും വിജയിപ്പിക്കാൻ കഴിയും എന്ന് സാഗർ മുൻപേ തെളിയിച്ചിട്ടുണ്ടെങ്കിലും പുണ്യാളൻ ഒരു വെറൈറ്റി ഐറ്റം തന്നെയാണ്.
നിരീശ്വരവാദിയും കമ്മ്യൂണിസ്റ്റ്കാരനുമായ കണ്ണൂരുകാരനായി ഗണപതി ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എല്ലാ കോളേജുകളിലും കാണുന്ന ഒരു ക്യാരക്റ്റർ അത് ഗണപതിയുടെ കൈയിൽ സേഫ് ആയിരുന്നു. മൂന്നാമത്തെയാൾ അൽ അമീൻ ആണ് സോഷ്യൽ മീഡിയ വീഡിയോകളിലൂടെ താരം ഫേമസ് ആണെങ്കിലും സിനിമയിലെ കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ അൽ അമീനിന് സാധിച്ചിട്ടുണ്ട്.
എല്ലാ പ്രായക്കാർക്കും തിയറ്ററിൽ പോയി പൊട്ടിച്ചിരിക്കാൻ കഴിയുന്ന ഒരു കിടിലൻ ഫാമിലി കോമഡി എന്റർടൈനർ ആണ് പ്രകമ്പനം. ആദ്യം മുതൽ അവസാനം വരെ പൊട്ടിച്ചിരിക്കാനുള്ള വക ഈ സിനിമയിൽ ഉണ്ട്. പിന്നെ പ്രേതം അതൊരു ഒന്നൊന്നര ഐറ്റം തന്നെയാണ്. ചെറിയ സസ്പെൻസ് ഒക്കെ ഉണ്ടെങ്കിലും സിനിമ ഒരു ഫുള്ളി പാക്ക്ഡ് കോമഡി പടമാണ്.



Be the first to comment