രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിൽ എത്തി

രാഷ്ട്രപതി ദ്രൗപതി മുർമു മണിപ്പൂരിൽ എത്തി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. മണിപ്പൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആണ് രാഷ്ട്രപതി എത്തിയത്. പോളോ പ്രദര്‍ശന മത്സരം കാണാന്‍ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാല്‍ കാങ്ജീബുങ്ങ് സന്ദര്‍ശിക്കും.

വൈകുന്നേരം ഇംഫാലിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ മണിമണിപ്പൂര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, മുർമു ഇതാദ്യമായാണ് മണിപ്പൂരിൽ സന്ദർശനം നടത്തുന്നത്. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി മണിപ്പൂരിൽ എത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*