രാജകീയ പദവികൾ ഉപേക്ഷിച്ച് ആൻഡ്രു രാജകുമാരൻ

ലണ്ടൻ : ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്ര രാജകുമാരൻ (65) യോർക്ക് പ്രഭു എന്നതുൾപ്പെടെ എല്ലാ രാജകീയ പദവികളും ഉപേക്ഷിച്ചു. യുഎസ് ലൈംഗിക കുറ്റവാളി ജെഫി എക്സ്റ്റനുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരുപാടു വിവാദങ്ങളിൽ പെട്ട ആൻഡ്രൂ രാജകുമാരൻ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കാനാണ് പദവികൾ ഉപേക്ഷിക്കുന്നതെന്ന് അറിയിച്ചു.

ചാൾസ് രാജാവ് ഉൾപ്പെടെ കുടുംബത്തിലെ പ്രമുഖരുമായി ആലോചിച്ചാണ് തീരുമാനം. യോർക്ക് പ്രഭു പദവി ഉപേക്ഷിച്ചെങ്കിലും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനെന്ന നിലയിൽ ആൻഡ്രൂ രാജകുമാരൻ എന്നുതന്നെ അറിയപ്പെടും. ആൻഡുവിന്റെ മുൻഭാര്യ സാറാ ഫെർഗൂസന് പ്രഭ്വി പദവി നഷ്ടമാകും. എന്നാൽ മക്കളായ ബിയാട്രീസിനും യൂജിനിനും രാജകുമാരിമാർ എന്ന പദവി തുടർന്നും ലഭിക്കും. ആൻഡുവിനും കുടുംബത്തിനും വിൻഡ്സറിലെ കൊട്ടാരത്തിൽ തുടർന്നും കഴിയാം.

Be the first to comment

Leave a Reply

Your email address will not be published.


*