ഇന്ദ്രൻസ്, മീനാക്ഷി ചിത്രം ‘പ്രൈവറ്റ് ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്,അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പ്രൈവറ്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.കഴിഞ്ഞ ദിവസം ഇരുവരുടെയും തങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരുന്നു. ‘ലെറ്റ്സ് ഗോ ഫോർ എ വാക്ക്’ എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ‘പ്രൈവറ്റ് ‘ ആഗസ്റ്റ് ഒന്നിന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ബാലൻ മാരാർ എന്ന ഇന്ദ്രൻസിൻ്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ മാത്രമാണ് ഇതുവരെ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നത്.

സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*