നെഹ്റു ജീവിച്ചത് ഈ രാജ്യത്തിന് വേണ്ടി, 1905 മുതൽ കോൺഗ്രസിന്റെ എല്ലാ സമ്മേളനങ്ങളും വന്ദേമാതരം ആലപിക്കുന്നു; പ്രിയങ്ക ഗാന്ധി

150 വർഷമായി ഇന്ത്യക്കാരുടെ മനസ്സിൽ വന്ദേമാതരം ഉണ്ടെന്ന് പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. അഹിംസയും സത്യവും ആയുധമാക്കി ബ്രിട്ടീഷുകാർക്കെതിരെ ഉറച്ചുനിൽക്കാൻ ധൈര്യം നൽകിയത് വന്ദേമാതരം. ഈ ചർച്ചയുടെ ആവശ്യം എന്തായിരുന്നു. പ്രതിപക്ഷം SIR ൽ ചർച്ചയാണ് ആവശ്യപ്പെട്ടത്. ദേശീയ ഗീതത്തിൽ ചർച്ച ഇല്ലെങ്കിൽ SIR ൽ ചർച്ച ഇല്ലെന്ന് ഭരണ പക്ഷം നിലപാട് എടുത്തു.

രണ്ട് കാര്യങ്ങൾ കൊണ്ടാണ് ഇന്ന് ഈ വിഷയം ഇവിടെ ചർച്ച ചെയ്യുന്നത്. ഒന്ന് ബംഗാളിൽ തിരഞ്ഞെടുപ്പ് വരുന്നു. രണ്ട് രാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ സഹിച്ചവരിൽ ആരോപണങ്ങൾ ഉന്നയിക്കുക. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുന്നു. ദീർഘം ആണെങ്കിലും പ്രധാനമന്ത്രി നന്നായി സംസാരിക്കുമെന്നും പ്രിയഹാങ്ക് വ്യക്തമാക്കി.

വന്ദേമാതരം രവീന്ദ്രനാഥ ടാഗോർ ആദ്യമായി പാടിയത് ഹിന്ദുമഹാസഭയുടെ പരിപാടിയിൽ അല്ല, കോൺഗ്രസ് പരിപാടിയിലാണ്. അതു പ്രധാനമന്ത്രി പറഞ്ഞില്ല. നിങ്ങൾ തിരഞ്ഞെടുപ്പിന് വേണ്ടിയും ഞങ്ങൾ രാജ്യത്തിനുവേണ്ടിയും എന്ന് പ്രിയങ്ക വ്യക്തമാക്കി. എത്ര തിരഞ്ഞെടുപ്പ് തോറ്റാലും ഞങ്ങൾ ഇവിടെയിരുന്ന് നിങ്ങളോട് പോരാടും. നിങ്ങളുടെ ആശയങ്ങളോട് പോരാടിക്കൊണ്ടേയിരിക്കും. ഞങ്ങൾ ഈ മണ്ണിനു വേണ്ടിയാണ് പോരാടുന്നത്.

അടിസ്ഥാനമില്ലാത്ത ആരോപണത്തിലൂടെ പ്രധാനമന്ത്രി ഭരണഘടനാ ശില്പികളെ അപമാനിച്ചു. മോദി പ്രധാനമന്ത്രിആയ അത്രയും വർഷത്തോളം നെഹ്റു സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലിൽ കിടന്നിട്ടുണ്ട്. അതിനുശേഷം 17 വർഷം പ്രധാനമന്ത്രിയായി. അന്ന് നെഹ്റു ISRO സ്ഥാപിച്ചില്ലായിരുന്നെങ്കിൽ ഇന്ന് മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. DRDO ഉണ്ടായിരുന്നില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. IIT കളും IIM ഉം സ്ഥാപിച്ചില്ലായിരുന്നെങ്കിൽ ഐടി യിൽ മുന്നേറുമായിരുന്നില്ല. എയിംസ് സ്ഥാപിച്ചില്ലായിരുന്നെങ്കിൽ കൊവിഡിനെ മറികടക്കാൻ ആകുമായിരുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

ജവഹർലാൽ നെഹ്റു ജീവിച്ചത് ഈ രാജ്യത്തിന് വേണ്ടി.പ്രധാനമന്ത്രി പന്ത്രണ്ട് വർഷത്തിലേറെയായി ഈ സഭയിൽ ഉണ്ട്, ഞാൻ 12 മാസമായി മാത്രമേ സഭയിലുള്ളൂ. മോദിജിയോട് ഒരു അഭ്യർത്ഥന, നെഹ്‌റുവിന്റ കുറ്റങ്ങളുടെ ഒരു പട്ടിക തയ്യാറാക്കൂ, നമുക്ക് ചർച്ച ചെയ്യാം. എല്ലാവരുടെയും കുറ്റങ്ങൾ അടച്ചുവയ്ക്കു. അതിനുശേഷം നമുക്ക് തൊഴിലില്ലായ്മ യും, വിലക്കയറ്റവും ചർച്ച ചെയ്യാം.

ഇന്നത്തെ ചർച്ച ശ്രദ്ധ തിരിക്കാൻ. രാജ്യത്ത് നിലവിലുള്ള യാഥാർത്ഥ്യം മറയ്ക്കാൻ സർക്കാർ താല്പര്യപ്പെടുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുന്നു.1905 മുതൽ കോൺഗ്രസിന്റെ എല്ലാ സമ്മേളനങ്ങളും വന്ദേമാതരം ആലപിക്കുന്നു. നിങ്ങളുടെ സമ്മേളനങ്ങളിൽ ആലപിക്കാറുണ്ടോ?. രാജ്യത്തിന്റ ആത്മാവിനുള്ളിലെ മഹാ മന്ത്രത്തെ വിവാദമാക്കി നിങ്ങൾ വലിയ പാപം ചെയ്യുന്നു. ഈ പാപത്തിനു കോണ്ഗ്രസ് കൂട്ട് നിൽക്കില്ല. ഞങ്ങൾക്ക് എന്നും വന്ദേമാതരം പവിത്രമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*