ലാഭ വിഹിതം വർദ്ധിപ്പിച്ചു

അതിരമ്പുഴ: മാന്നാനം സർവീസ് സഹകരണ ബാങ്കിൻ്റെ ഈ വർഷത്തെ ലാഭവിഹിതം പന്ത്രണ്ട് ശതമാനമായി വർദ്ധിപ്പിച്ചതായി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പത്തു ശതമാനമായിരുന്നു ലാഭവിഹിതം.
ബാങ്കിൻ്റെ സുവർണ്ണ ജൂബിലി ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് ജോസഫ് ജോയി, ഭരണ സമിതിയംഗങ്ങളായ കെ ടി ഗോപി, പി കെ കുട്ടപ്പൻ മാസ്റ്റർ, ഷൈജു തെക്കുംചേരി, ഷിനോ മാത്യു, ടേഴ്സി ജോസ്, അജിത അജിത്കുമാർ, ജേക്കബ് തോമസ്, സെബിൻ മാത്യു, സെക്രട്ടറി എബി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു .മികച്ച സമഗ്ര കർഷകനേയും ക്ഷീരകർഷകനേയും പൊതുയോഗത്തിൽ ആദരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*