കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് സുജിത്ത് വി എസിനെ മർദിച്ച സംഭവത്തിൽ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സുജിത്തിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സർക്കാർ നടപടി എടുക്കുന്നില്ല. സാധാരണക്കാർ എങ്ങനെ പോലീസിൽ വിശ്വാസമർപ്പിക്കും ഇത്തരം പോലീസുകാർ സേനയ്ക്ക് തന്നെ നാണക്കേടാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
കെപിസിസിയുടെ സാമൂഹ്യമാധ്യമ ചുമതലയിൽ നിന്ന് വി.ടി.ബൽറാം രാജിവെച്ച സംഭവത്തിലും ചാണ്ടി ഉമ്മൻ പ്രതികരണം നടത്തി. വി.ടി.ബൽറാമിന് ചെറിയൊരു പാളിച്ച വന്നതായിരിക്കാം എന്താണ് സംഭവിച്ചതെന്ന് പൂർണമായി അറിയില്ല. ബാക്കിയെല്ലാം പാർട്ടി നോക്കിക്കോളും. അദ്ദേഹത്തിൻ്റെ കാര്യത്തിൽ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.



Be the first to comment