മഹാരാഷ്ട്രയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം ശക്തം

മതപരിവര്‍ത്തനം ആരോപിച്ചു, മഹാരാഷ്ട്രയിലെ അമരാവതിയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. സിഎസ്‌ഐ നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ അടക്കമുള്ളവരെയാണ് ബെനോഡ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സിഎസ്‌ഐ ബിഷപ് കൗണ്‍സില്‍ പറഞ്ഞു.

ബജ്‌റംഗ് ദള്‍ നല്‍കിയ പരാതിയില്‍ലാണ് ബെനോഡ പോലീസ് ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ വില്യംസ് എന്നിവരടക്കം ആറ് പേര് അറസ്റ്റ് ചെയ്തത്. ഒരു വിശ്വാസിയുടെ വീട്ടില്‍ പിറന്നാള്‍- ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെ 30 ഓളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ നാല് പേര്‍ക്കെതിരെയും, പ്രാര്‍ത്ഥനയോഗം നടന്ന വീടിന്റെ ഉടമയും ഭാര്യയും അടക്കം 13 പേര്‍ക്കെതിരെയെ പോലീസ് കേസെടുത്തു. മതപരിവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

നടപടിയെ സിഎസ്‌ഐ ബിഷപ് കൗണ്‍സില്‍ ശക്തമായി അപലപിച്ചു. വൈദികനെയും കുടുംബത്തേയും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. ക്രൈസ്തവര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എഎ റഹീം എംപിയുടെ കത്ത്. ഫാദര്‍ സുധീറിനെയും കുടുംബത്തെയും ഉടന്‍ മോചിപ്പിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

Be the first to comment

Leave a Reply

Your email address will not be published.


*