
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞേക്കുമെന്ന് സൂചന. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും സംബന്ധിച്ച് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. അത് സുപ്രീംകോടതി തീരുമാനിക്കട്ടെ. നിയമവിദഗ്ധരുമായി കൂടി ആലോചിച്ച് നടപടി സ്വീകരിക്കും. – അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ നിലപാട് തിരുത്തുമോ എന്ന ചോദ്യത്തിനാണ് മറുപടി. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡ് മാത്രം വിചാരിച്ചാല്‍ നടത്താന്‍ കഴിയില്ല. ദേവസ്വം മന്ത്രിയെ അറിയിച്ചപ്പോള്‍ നല്ല പിന്തുണ കിട്ടി. ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്ത ശേഷമാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നു. ശബരിമലയെക്കുറിച്ചുള്ള വികസ കാഴ്ചപ്പാട് അവതരിപ്പിക്കും. മണ്ഡലം മകര വിളിക്ക് വിളമ്പരമായി കൂടി കാണണം. മത സാമുദായിക സംഘടനകളുടെ പിന്തുണ ലഭിച്ചു. അതില്‍ സന്തോഷമുണ്ട്. പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടയാണ് ചെലവ് കണ്ടെത്തന്‍ ലക്ഷ്യമിടുന്നത്. ബജറ്റ് പൂര്‍ണമായും കണക്കാക്കിയിട്ടില്ല.
അതേസമയം, ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചതിന് പിന്നാലെ പ്രതിനിധികളെ അയക്കുമെന്ന് എന്‍.എസ്.എസ് വ്യക്തമാക്കി. വിഷയത്തില്‍ നേരത്തെ പറഞ്ഞ നിലപാട് തന്നെയാണ് എന്‍എസ്എസിനെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റും രംഗത്തെത്തി.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാർ സഹായത്തോടെയാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നത്. പമ്പാ തീരത്ത് സെപ്‌തംബർ 20ന് നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശബരിമലയുടെ ഭാവി വികസന പദ്ധതികളും വേദിയില്‍ ചർച്ചയാകും. ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Be the first to comment