ബഹ്‌റൈനില്‍ പൊതുനിരത്തില്‍ കൂട്ടംകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍. ബഹ്‌റൈനില്‍ രാവിലെ സൈറണ്‍ മുഴങ്ങിയെന്നാണ് വിവരം. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയും ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്നാണ് നിര്‍ദേശം. പബ്ലിക് പാര്‍ക്കുകളില്‍ ഉള്‍പ്പെടെ ഒരു പരിധിയില്‍ കൂടുതല്‍ ആളുകള്‍ കൂടി നില്‍ക്കരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍ രണ്ട് ഫ്‌ളാറ്റുകളില്‍ അടക്കമുണ്ടായ അപകടശേഷമുണ്ടായ ദൃശ്യങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജനങ്ങളുടെ സുരക്ഷയെക്കരുതി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിധത്തില്‍ ആക്രമണം മാറിയതിനേയും ജനവാസകേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ ആക്രമണമുണ്ടായതിനേയും വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നത്. ഇന്നലെ രാവിലേയും വൈകീട്ടും ബഹ്‌റൈനില്‍ ആക്രമണമുണ്ടായിരുന്നു. സ്ഥിതിഗതികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അധികൃതര്‍. ഇന്നലെയുണ്ടായ എല്ലാ ആക്രമണത്തേയും ചെറുക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് വകുപ്പ് അറിയിച്ചു.



Be the first to comment