കൊല്ലത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞവരെ കൈകാര്യം ചെയ്ത് നാട്ടുകാർ

കൊല്ലം പുനലൂർ ചാലിയേക്കരയിൽ കൂട്ടയടി. തോട്ടിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞവരെ നാട്ടുകാർ തല്ലി. അസഭ്യം പറഞ്ഞവർ പുറത്ത് നിന്നെത്തിയവരാണ്. ഇവർ മദ്യലഹരിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കൂട്ട അടിയിൽ പലർക്കും പരുക്കേറ്റു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടന്നത്. തെന്മലയിൽ നാട്ടുകാർ കുളിക്കുന്ന തോട്ടിലാണ് പുറത്ത് നിന്നെത്തിയ യുവാക്കൾ എത്തിയത്. തോട്ടിൽ കുളിച്ചുകൊണ്ടിരുന്ന സമീപവാസികളായ സ്ത്രീകളെ യുവാക്കൾ അസഭ്യം പറഞ്ഞതോടെ സ്ത്രീകൾ സമീപത്തുള്ള നാട്ടുകാരെ വിവരം അറിയിച്ചു.

പ്രദേശവാസികൾ യുവാക്കളെ ചോദ്യം ചെയ്‌തു. ഇത് വലിയ കൈയേറ്റത്തിലേക്ക് കലാശിച്ചു.തുടർന്ന് യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. പുനലൂർ തെന്മല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*