പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി

കോട്ടയം: പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. വൈകിട്ട് 5നു വികാരി ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് കൊടിയേറ്റ് നിര്‍വഹിച്ചു. 29നും 30നും 6.30നു പ്രഭാത നമസ്‌കാരം, കുര്‍ബാന. വൈകിട്ട് 5.30നു സന്ധ്യാ നമസ്‌കാരം. മേയ് ഒന്നു മുതല്‍ 3 വരെ വൈകിട്ട് 6.15നു പുതുപ്പള്ളി കണ്‍വന്‍ഷനും രാത്രി 8നു മധ്യസ്ഥ പ്രാര്‍ഥനയും നടക്കും. മേയ് ഒന്നിനു രാവിലെ 9നു വെച്ചൂട്ടിനുള്ള മാങ്ങ അരിയല്‍ ആരംഭിക്കും.

സാംസ്‌കാരിക സമ്മേളനം 4നു രാവിലെ പതിനൊന്നരയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്‌കാരം കുര്യാക്കോസ് മാര്‍ ക്ലിമ്മീസിനു സമ്മാനിക്കും. 5നു വൈകിട്ട് 6നു വിവിധ കുരിശടികളില്‍നിന്നുള്ള പുതുപ്പള്ളി തീര്‍ഥാടനം. രാത്രി 7നു വിശുദ്ധ ഗീവര്‍ഗീസ് സഹദാ അനുസ്മരണം ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍.6നു രാവിലെ 11നു പൊന്നിന്‍കുരിശ് മദ്ബഹയില്‍ പ്രതിഷ്ഠിക്കും. ഉച്ചയ്ക്കു 2നു വിറകിടീല്‍ ഘോഷയാത്ര, വൈകിട്ട് 4.30നു പന്തിരുനാഴി പുറത്തെടുക്കല്‍. 5.30നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ പെരുന്നാള്‍ സന്ധ്യാനമസ്‌കാരം. 7നു പ്രദക്ഷിണം.

വലിയ പെരുന്നാള്‍ ദിനമായ 7നു പുലര്‍ച്ചെ ഒന്നിന് വെച്ചൂട്ടിനുള്ള അരിയിടീല്‍. രാവിലെ 7.30നു പ്രഭാത നമസ്‌കാരം, 8.30നു പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ഒന്‍പതിന്മേല്‍ കുര്‍ബാന. 11.15നു ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് നേര്‍ച്ചസദ്യ, വടക്കേപ്പന്തലില്‍ കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ട്. ഉച്ചയ്ക്കു 2നു പ്രദക്ഷിണം, 4നു നേര്‍ച്ചവിളമ്പ്.

മേയ് 23നു രാവിലെ കുര്‍ബാനയ്ക്കു ശേഷം പെരുന്നാള്‍ കൊടിയിറങ്ങും. ക്രമീകരണങ്ങള്‍ക്കു വികാരി ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്, ഫാ. കുര്യാക്കോസ് ഈപ്പന്‍, ഫാ. ബ്ലസന്‍ മാത്യു ജോസഫ്, ഫാ. വര്‍ഗീസ് വര്‍ഗീസ്, ട്രസ്റ്റിമാരായ പിഎംചാക്കോ പാലാക്കുന്നേല്‍, ജോണി ഈപ്പന്‍ നെല്ലിശേരിയില്‍, സെക്രട്ടറി മോനു പി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.

 

Be the first to comment

Leave a Reply

Your email address will not be published.


*