
സുരക്ഷാ പിഴവ് കണ്ടെത്തിയതോടെ വാട്സ്ആപ്പ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തർ നാഷണൽ സൈബർ സുരക്ഷാ ഏജൻസി. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അവരുടെ ആപ്ലിക്കേഷനുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പിൽ നിർദ്ദേശിച്ചു. വാട്സ്ആപ്പിൻ്റെ മാതൃ കമ്പനിയായ മെറ്റ ആപ്പിൽ ഗുരുതര അപകടസാധ്യത തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് പുതിയ ജാഗ്രതാ നിർദ്ദേശം. ലഭിക്കുന്ന എല്ലാ ലിങ്കും തുറന്നുനോക്കരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ആപ്പിൾ അടക്കമുള്ള ഉപകരണങ്ങളെ വളരെ പ്രതികൂലമായി ഇത് ബാധിക്കും. ഒപ്പം മുഴുവൻ ഡേറ്റയും ചോർത്തപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ, എല്ലാ ഉപയോക്താക്കളും അവരുടെ വാട്സ്ആപ്പ് ആപ്ലിക്കേഷനുകൾ അടിയന്തിരമായി അപ്‌ഡേറ്റ് ചെയ്യണമെന്ന് സൈബർ സുരക്ഷ ഏജൻസി മുന്നറിയിപ്പ് നൽകി.
Be the first to comment