ജനാധിപത്യ മഹിളാ അസോസിയേഷനിൽ നേതൃമാറ്റം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി പി ദിവ്യയെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. പി പി ദിവ്യയെ മാറ്റിയതിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു രംഗത്തെത്തി. ഓരോ സമ്മേളനം വരുമ്പോഴും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഒരാൾ മാത്രമല്ലല്ലോ മാറിയതെന്നും മന്ത്രി വ്യക്തമാക്കി.
കേരള വിസി മോഹനൻ കുന്നുമ്മലിനെ യെ രൂക്ഷമായിട്ടാണ് ഹൈകോടതി വിമർശിച്ചത്. പ്രതികാര ബുദ്ധിയോടെ ഇത്തരത്തിൽ ആരും പ്രവർത്തിക്കാറില്ല. സിൻഡിക്കേറ്റിൻ്റെ അധികാരങ്ങളെക്കുറിച്ച് അറിവില്ലായ്മയാണ് വിസിയ്ക്ക്. അമിത അധികാര പ്രയോഗമാണ് വി സി നടത്തുന്നതെന്നും ആർ ബിന്ദു പ്രതികരിച്ചു.
ഭിന്നശേഷി സർഗ്ഗോത്സവം ജനുവരി 19 മുതൽ 21 വരെ തലസ്ഥാനത്ത് നടക്കും. ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള. ഇന്ക്ലൂസീവ് സ്പോർട്സ് മേള, ഭക്ഷ്യ മേള തുടങ്ങിയവയും ഉണ്ടാകും. ജനുവരി 17 വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. സർഗ്ഗോത്സവത്തിന്റെ ഉത്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിക്കും. ജനുവരി 21 സമാപനം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഗായിക വൈക്കം വിജയലക്ഷ്മി വിശിഷ്ട അതിഥിയാകുമെന്നും മന്ത്രി അറിയിച്ചു.



Be the first to comment