ഇത്ര നാൾ എന്തുകൊണ്ട് പരാതി നൽകിയില്ല, സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? അതിജീവതയെ അധിക്ഷേപിച്ച് ആർ.ശ്രീലേഖ

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. ഇത്ര നാൾ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് ചോദ്യം. ഇപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയെന്നും ഫേസ്ബുക്കിൽ കുറിച്ചു.

ശബരിമല സ്വർണ്ണ കൊള്ളയിൽ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനോ എന്നും ശ്രീലേഖ ചോദിച്ചു. ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻ‌കൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ശബരിമല സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി ശ്രീലേഖ രംഗത്തെത്തി. സാധാരണ ജനത്തിന് തോന്നുന്ന സംശയങ്ങളാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. പൊലീസിന് നേരത്തെ സ്വമേധയാ കേസെടുക്കാമായിരുമായിരുന്നു. വൈകിയതിലെ പ്രതിഷേധമാണ് സൂചിപ്പിച്ചത്. താൻ എപ്പൊഴും ഇരയ്ക്കൊപ്പം.

സ്വർണ്ണകൊള്ള കേസിൽ അട്ടിമറിക്കാൻ ആണോ ഇപ്പൊഴത്തെ നീക്കം എന്നത് ആരുടെയും സംശയമാണ്. പൊലീസിന് FIR നേരത്തെ ഇടാമായിരുന്നു. നടിയെ ആക്രമിച്ച കേസിൽ താൻ ഇരയ്കൊപ്പമായിരുന്നു. അന്ന് താൻ ചെയ്തത് ജയിലിൽ എല്ലാവർക്കും ചെയ്തു നൽകുന്ന സൗകര്യം.. നിർഭയ നോഡൽ ഓഫീസറായിരുന്നയാളാണ് താൻ. എപ്പോഴും താൻ ഇരയ്കൊപ്പമെന്നും ആർ.ശ്രീലേഖ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*