മാസപ്പിറവി കണ്ടു; കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്

കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്. ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ പലയിടങ്ങളിലും ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉൾപ്പെടെ മാസപ്പിറവി കണ്ടതോടെയാണ് അടുത്തമാസം സെപ്റ്റംബർ അഞ്ചിന് നബിദിനം എന്നതിൽ ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*