ഹണി റോസിന്റെ വേറിട്ട വേഷം ; ‘റേച്ചൽ’ ഡിസംബർ 6-ന് തിയറ്ററുകളിൽ

രണ്ട് പതിറ്റാണ്ടായി സിനിമാ ലോകത്തുള്ള ഹണി റോസ് തൻ്റെ കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ”റേച്ചല്‍” ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി തിയറ്ററുകളിലെത്തും. പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന “റേച്ചൽ”നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്നു.

പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചു കൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചൽ നൽകുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഹണി റോസിനെ കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍,ജോജി,ദിനേശ് പ്രഭാകര്‍,പോളി വത്സൻ,വന്ദിത മനോഹരന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഒരു റിവ‌ഞ്ച് ത്രില്ലർ ചിത്രമാണിത്.

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ,ഷാഹുൽ ഹമീദ്,രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ‘റേച്ചൽ’നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് സിനിമ പ്രദർശനത്തിനെത്തിക്കുന്നു.

സംഗീതം, പശ്ചാത്തലസംഗീതം- ഇഷാൻ ഛബ്ര, എഡിറ്റർ-മനോജ്, ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ-സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ-ശ്രീ ശങ്കർ, സൗണ്ട് മിക്സ്- രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, സംഘട്ടനം- രാജശേഖർ,മാഫിയ ശശി,പി സി സ്റ്റണ്ട്സ്, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ്-രതീഷ് വിജയൻ,രാജേഷ് നെന്മാറ,കോസ്റ്റ്യൂംസ്- ജാക്കി, കോ പ്രൊഡ്യൂസർ-ഹനാൻ മരമുട്ടം, അർജുൻ ജീവ, ലൈൻ പ്രൊഡ്യൂസേഴ്സ്- പ്രിജിൻ ജെ പി, മാത്യു കോന്നി, ഫിനാൻസ് കൺട്രോളർ-റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ- പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ, ഗാനരചന-ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈൻ- ടെന്‍ പോയിൻ്റ്, സ്റ്റിൽസ്-നിദാദ് കെ എൻ, വിഎഫ്എക്സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, ഡിഐ- ഇൻഡ്യൻ സിനിമ കമ്പനി, ടീസർ കട്ട്- ബെൻ ഷെരിൻ ബി, ട്രെയിലർ കട്ട്-ഡോൺ മാക്സ്,ടീസർ സബ്‍ടൈറ്റിൽ-വിവേക് രഞ്ജിത്ത്, ലീഗൽ അഡ്വൈസർ മുഹമ്മദ് സിയാദ്,ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്.

Be the first to comment

Leave a Reply

Your email address will not be published.


*