
ചേർത്തല തിരോധാനക്കേസിൽ അന്വേഷണ സംഘത്തിന്റെ നിർണ്ണായക നീക്കം. സെബാസ്റ്റ്യന്റെ മുൻ പെൺസുഹൃത്ത് റോസമ്മയുടെ വീട്ടിൽ റെഡാർ പരിശോധനക്ക് നീക്കം. ദുരൂഹ സാഹചര്യത്തിൽ കോൺക്രീറ്റ് ചെയ്ത് നിർമിച്ച കോഴിക്കൂട് പൊളിച്ചു പരിശോധിക്കും.
സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് നിർണായക തെളിവ് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അടുപ്പിൽ നിന്ന് കത്തി കരിഞ്ഞ ലേഡീസ് വാച്ചിന്റെ സ്ട്രാപ്പ് കണ്ടെത്തി. ആറ് വർഷമായി ഉപയോഗിക്കാതെ കിടന്ന വീട്ടിൽ നിന്നാണ് കത്തി കരിഞ്ഞ വാച്ച് കണ്ടെത്തിയത്.
റോസമ്മയെ ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. സെബാസ്റ്റ്യൻ ആറ് മാസം താമസിച്ചത് റോസമ്മയുടെ വീട്ടിലാണ്. കോഴി ഫാം തുടങ്ങനെന്ന പേരിൽ 20 സെന്റ് സ്ഥലത്ത് ദുരൂഹ നിർമാണം നടത്തി. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തി. ഉദ്ഘാടനം നടത്തിയ ശേഷം കോഴി ഫാം പ്രവർത്തിപ്പിച്ചില്ലെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
നേരത്തെ നടത്തിയ പരിശോധനയിൽ പള്ളിപ്പുറത്തെ വീട്ടിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോട്ടയത്തെ വീട്ടിലാണ് സെബാസ്റ്റ്യനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. അവിടെയും പരിശോധന നടത്തുന്നുണ്ട്.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂർ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മ (ജെയ്ൻ മാത്യു–54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തത്.
Be the first to comment