
തിങ്കളഴ്ച നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതിനെത്തുടർന്ന് പ്രതിഷേധം ഉണ്ടായാൽ സംരക്ഷണം നയിക്കേണ്ടത് സ്പീക്കർ ആണെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്.നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമോ എന്ന് രാഹുൽ മാങ്കൂട്ടത്തിലിന് തീരുമാനിക്കാം. രാഹുലിനെതിരായ നടപടി കോൺഗ്രസ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. പാലക്കാട് എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിൻ്റെ ഭരണത്തിൻ്റെ അവസാനകാലത്തുള്ള തന്ത്രപ്പാടാണ് നടക്കാനിരിക്കുന്ന ന്യൂനപക്ഷ സംഗമം. ജനവികാരം എതിരാണെന്ന് സർക്കാരിന് അറിയാം. ഇത് തിരിച്ചറിഞ്ഞാണ് പരിപാടി നടത്തുന്നത്. സർക്കാരിൻ്റെവീഴ്ചകളും വിലക്കയറ്റവും ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യേണ്ടത് സണ്ണി ജോസഫ് വ്യക്തമാക്കി.
Be the first to comment