അവഗണിച്ചു എന്നത് ശശി തരൂരിന്റെ വെറും തോന്നല്‍; കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ നടന്ന ഹൈക്കമാന്‍ഡ്- കെപിസിസി കൂടിക്കാഴ്ചയില്‍ ഡോ.ശശി തരൂരിന്റെ അതൃപ്തി ചര്‍ച്ച ആയി. കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍ എന്ന് രാഹുല്‍ഗാന്ധി സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചു. തനിക്ക് ലഭിച്ച ലിസ്റ്റില്‍ തരൂരിന്റെ പേര് ഇല്ലായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെപിസിസി ഭാരവാഹികളുമായി ഹൈകമാന്റ് ചേര്‍ന്ന ആദ്യ യോഗത്തിലെ ഡോ ശശി തരൂരിന്റെ അസാന്നിധ്യം വീണ്ടും ചര്‍ച്ചകള്‍ തുടക്കമിട്ട പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിശദീകരണം. തനിക്ക് തന്ന നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഇല്ലായിരുന്നുവെന്നും രാഹുല്‍ഗാന്ധി വിശദീകരിച്ചു.മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ കാരണമാണ് ശശിതരൂര്‍ പങ്കെടുക്കാത്തത് എന്ന് പറഞ്ഞായിരുന്നു സംസ്ഥാന നേതാക്കള്‍ തടിതപ്പിയത്.

വയനാട് ലക്ഷ്യ ക്യാമ്പില്‍ തരൂര്‍ നേതാക്കള്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്തവന്നത്തോടെ കാലങ്ങളായി പാര്‍ട്ടി നേതൃത്വത്തോടുണ്ടായിരുന്ന അകല്‍ച്ച പരിഹരിക്കപ്പെട്ടു എന്ന സന്ദേശം ആയിരുന്നു.കൊച്ചി മഹാ പഞ്ചായത്തിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ പഴയ പടി ആയി.തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ശശി തരൂര്‍ ഇടഞ്ഞുനിന്നാല്‍ ദോഷം പാര്‍ട്ടിക്ക് തന്നെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*