
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട് കെട്ടുണ്ടെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കർണാടകയിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ വോട്ട് കൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി സെല്ലുപോലെയാണെന്നും തേജസ്വി യാദവ് പറഞ്ഞു.
അതേസമയം, വോട്ട് കൊള്ളയ്ക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരായ വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുകയാണ്. വോട്ട് ചോർ മുദ്രാവാക്യം മുഴക്കിയാണ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. ഭരണഘടനയും അംബേദ്കർ ചിത്രവും ഉയർത്തിക്കാട്ടിയാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായ ആരോപണങ്ങൾ. ബിഹാറിലെ അരാരിയയിൽ ബുള്ളറ്റ് ഒട്ടിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും വോട്ട് കൊള്ളക്കെതിരായ പ്രചരണം.
ഈ മാസം 17ന് സസ്റാമിൽ നിന്ന് ആരംഭിച്ച വോട്ടർ അധികാർ യാത്ര ബിഹാറിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെയുള്ള പര്യടനം തുടരുകയാണ്. സെപ്റ്റംബർ ഒന്നിന് പാട്നയിൽ നടക്കുന്ന മഹാറാലിയോടെ യാത്രാവസാനിക്കും.
Be the first to comment