ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി; ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് രാഹുൽഗാന്ധി. സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിൽ ഉയർന്നതോടെ സമീപപ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇതേ തുടർന്ന് ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഡൽഹിക്ക് പുറമെ പഞ്ചാബിലും, ഉത്തരാഖണ്ഡിലും, ജമ്മുകശ്മീരിലും, ഹിമാചൽ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കിക്കുന്നതിനാൽ ഒഡിഷ, പശ്ചിമബംഗാൾ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*