വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഇന്ദിരാഭവനിൽ വച്ചാണ് വാർത്താ സമ്മേളനം നടക്കുക.വോട്ട് കൊള്ളയിൽ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് ഇന്ന്. വോട്ട് കൊള്ളക്കെതിരെ വാർത്താസമ്മേളനത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.
ബിഹാറില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കാനിരിക്കെ രാഹുലിന്‍റെ ഇന്നത്തെ വാര്‍ത്താ സമ്മേളനം എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധി സുപ്രധാന വാര്‍ത്താസമ്മേളനം. നേരത്തെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് വാര്‍ത്താസമ്മേളനം രാഹുല്‍ ഗാന്ധി നടത്തിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും, കർണാടക, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വോട്ട് മോഷണം നടത്തിയെന്നാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയുണ്ടായിരുന്നെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കിയിട്ടില്ല.പിന്നാലെ രാഹുലിന്‍റെ വോട്ടര്‍ അധികാര്‍ യാത്രയും നടത്തിയിരുന്നു.



Be the first to comment