രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകി ;മുൻ‌കൂർ ജാമ്യം ഇല്ല

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകി. മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയിരിക്കുന്നത്. അറസ്റ്റ് കോടതി തടഞ്ഞില്ല. ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ചുകൊണ്ടായിരുന്നു വിധി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി.

ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു.രാഹുൽ കഴിഞ്ഞ എട്ട് ദിവസമായി ഒളിവിലാണ്. രണ്ട് ബലാത്സംഗ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*