രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഉചിതമായ നടപടി അതിന്റേതായ സമയത്ത് എടുക്കുമെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസിന്റെ മുതിർന്ന 25 നേതാക്കളുമായി ചർച്ച ചെയ്തിട്ടാണ് രാഹുലിനെതിരെ ആദ്യ നടപടിയെടുത്തത്. മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ല സണ്ണി ജോസഫ് പറഞ്ഞു.
പോലീസിന്റെ മുൻപിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതി വന്നതിന് ശേഷമാണ് തന്റെ കൈയിലേക്കും പരാതി വന്നത്. അത് അപ്പോൾ തന്നെ ഡിജിപിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. സംഘടനാ കാര്യങ്ങൾ ആലോചിച്ച് തന്നെയാണ് ചെയ്യുക. സംഘടനയ്ക്ക് അകത്തുനടക്കുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് ഇപ്പോൾ പറയേണ്ട ആവശ്യം ഇല്ല തീരുമാനം വന്നതിന് ശേഷം മാത്രമേ അക്കാര്യങ്ങൾ പുറത്തുപറയുകയുള്ളൂ വെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.



Be the first to comment