
ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയിലെത്തിയത്. രാത്രി 10 മണിയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ താക്കീത് മറികടന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയത്. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Be the first to comment