
വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ ഓഫീസിൽ എത്തി. രാഹുലിന് സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ. ചങ്കുറപ്പുള്ള ചുണക്കുട്ടികൾ കൂടെ ഉണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ എംഎൽഎ കസേരയിലേക്ക് രാഹുലിനെ ആനയിച്ചു.
38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്. മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തിയത്. എംഎൽഎ ഓഫീസിൽ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസിൽ വെച്ച് ഷാൽ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ സ്വീകരിച്ചത്. എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി.
ഇനി മണ്ഡലത്തിൽ ഉണ്ടാവുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. വിശദമായി സംസാരിക്കാം. എല്ലാം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങൾ ഉണ്ടാവട്ടേ. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് പ്രതിഷേധാങ്ങളാണ്. പാലക്കാട് ഇനി കാണുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കാണാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടോ എന്നും അദ്ദേഹം മറുപടി നൽകി. വിശദമായി തന്നെ സംസാരിക്കും. വരും ദിവസങ്ങളിൽ കാണാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് രാവിലെ പാലക്കാട് മണ്ഡലത്തിലെത്തിയത്. അഭിവാദ്യം ചെയ്തും ചേർത്തുപിടിച്ചുമാണ് രാഹുലിനെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ സ്വീകരിച്ചത്. അതേസമയം, രാഹുലിനെതിരെ കടുത്ത പ്രതിഷേധവുമായി രാവിലെ ബിജെപിയും ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു.
Be the first to comment