‘യൂത്ത് കോൺഗ്രസ്‌ ആണ് യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്, ആംബുലൻസ് തടഞ്ഞില്ല എന്ന്‌ കുടുംബം തന്നെ പറഞ്ഞു’: രാഹുൽ മാങ്കൂട്ടത്തിൽ

വിതുരയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം മൂലം യുവാവിന് ചികിത്സ വൈകിയെന്ന ആരോപണങ്ങളെ തള്ളി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കുടുംബത്തിനു പോലും അങ്ങനെയൊരു പരാതിയില്ല.

യൂത്ത് കോൺഗ്രസ്‌ ആണ് യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. മരണത്തെപ്പോലും ഉപയോഗിക്കുന്ന സിപിഐഎം നേതൃത്വത്തിനു കഴുകന്റെ മനസ്സാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഐഎം നേതൃത്വത്തിന് കഴുകന്റെ മനസ്സ്.

മരണത്തെ പോലും കോണ്ഗ്രസ് സമരത്തെ പൊളിക്കാനുള്ള ആയുധമാക്കി മാറ്റുന്നു. ആരോഗ്യ മേഖലയുടെ അവസ്ഥ മറിച്ചു പിടിക്കാൻ ഞങ്ങളുടെ സമരത്തിനെ പൊളിക്കാം എന്ന്‌ കരുതേണ്ട. സിസ്റ്റം എറർ എന്ന്‌ പറയാൻ മാത്രം എന്തിനാണ് ഒരു മന്ത്രിയുടെ ശമ്പളം പാഴാക്കുന്നത്.സമരം ഇനിയും തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.

ഒരു കൊതുക് കുത്തിയാൽ അമേരിക്കയ്ക്ക് പോകുന്നത് എന്തിനാണ്. കേരളത്തിലെ സർക്കാർ ആശുപത്രികൾ മരണ സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്രങ്ങൾ ആവരുതെന്നും അദ്ദേഹം വിമർശിച്ചു. ശ്രീനാരായണ ഗുരു ഉണ്ടായിരുന്നു എങ്കിൽ വെള്ളാപ്പള്ളിയെ തള്ളി പറഞ്ഞേനെ. സർക്കാർ നൽകുന്ന പരിലാളന മൂലമാണ് വെള്ളാപ്പള്ളി ഇങ്ങനെ പറയുന്നത്.

മത ധ്രുവീകരണത്തിലൂടെ ഭരണം പിടിക്കാനാണ് സിപിഐഎം ശ്രമം. വെള്ളാപ്പള്ളിയെ കോൺഗ്രസ്‌ പ്രവർത്തകർ പൊന്നാട അണിയിച്ച കാര്യം അറിയില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് ആണ് എതിർപ്പ്. SNDP ജനറൽ സെക്രട്ടറി എന്ന സ്ഥാനത്തോട് ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*