ഭാരത് ജോഡോ യാത്രയിലെ പ്രസംഗങ്ങളിൽ നിന്നും റാലികളിൽ നിന്നും ഇടവേളയെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെലങ്കാനയിൽ ഒരു ആൺകുട്ടിക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണിപ്പോൾ. ഇന്ത്യൻ ജേഴ്‌സി അണിഞ്ഞെത്തിയ കുട്ടിയോടൊപ്പമാണ് രാഹുൽ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. ബോൾ എറിഞ്ഞു കൊടുക്കുന്ന രാഹുലിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററിലൂടെ ഷെയർ ചെയ്യുന്നത്.
ആൾക്കൂട്ടം വട്ടം കൂടിയതോടെ രാഹുൽ ഗാന്ധി കുട്ടിക്ക് പന്തെറിഞ്ഞു കൊടുക്കുകയായിരുന്നു. “നന്നായി കളിച്ചു” കൊച്ച് കോൺഗ്രസ് അനുഭാവിയുടെ ബാറ്റിൽ ഒപ്പിട്ട ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ തകർപ്പൻ ജയത്തിന് പിന്നാലെയാണ് വീഡിയോ രാഹുൽ പങ്കുവച്ചതെന്നത് ശ്രദ്ധേയമാണ്.
You see, what donning the India jersey does to you – makes you unbeatable 😊❤️
Well played #TeamIndia! 🇮🇳 pic.twitter.com/al8kTylXn3
— Rahul Gandhi (@RahulGandhi) November 2, 2022


Be the first to comment