പ്രചാരണം കൊഴുപ്പിക്കാൻ യുഡിഎഫ്; രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. മണ്ഡലത്തിൽ വിവിധ കോർണർ യോഗങ്ങളിലാണ് നേതാക്കൾ സംബന്ധിക്കുന്നത്.

ഇന്ന് ഇരുളത്ത് കെപിസിസി മുൻ പ്രസിഡണ്ട് കെ മുരളീധരൻ പ്രചാരണത്തിന് എത്തുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറാം തീയതി വയനാട് മണ്ഡലത്തിൽ ഉണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇന്ന് മണ്ഡലത്തിൽ ഉണ്ട്. ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും പ്രചാരണത്തിന് എത്തും. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം. ബിജെപി സ്ഥാനാർഥി സുൽത്താൻബത്തേരി മണ്ഡലത്തിലും പ്രചാരണം നടത്തും.

Be the first to comment

Leave a Reply

Your email address will not be published.


*