തിരുവനന്തപുരം: റെയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. റെയിൽവേയുടെ പുതിയ ആപ്പായ ‘റെയിൽ വൺ’ ആപ്പിലൂടെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും റെയിൽവേ നിർദേശിച്ചു.
എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കും. നിലവിൽ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് ‘ഷോ ടിക്കറ്റിൽ’ അത് നിലനിൽക്കും.
2026 ജനുവരി 14 മുതൽ ജൂലൈ 14 വരെ റെയിൽ വൺ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങുമ്പോൾ മൂന്നുശതമാനം ഇളവ് ലഭിക്കും. ഏതെങ്കിലും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കണം. നിലവിൽ, RailOne ആപ്പിൽ R-wallet പേയ്‌മെൻ്റ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 3 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു.



Be the first to comment