പത്താം ക്ലാസില്‍ 50 ശതമാനം മാർക്കുണ്ടോ? റെയില്‍വേയില്‍ 5000ലധികം ജോലി ഒഴിവ്, ഉടൻ അപേക്ഷിക്കൂ

നോർത്തേണ്‍ റെയില്‍വേ, ഈസ്റ്റേണ്‍ റെയില്‍വേ എന്നിവയുടെ വിവിധ വിഭാഗങ്ങളിലേക്ക് നിയമനം നടത്തുന്നു. യൂണിറ്റ്, ഡിവിഷൻ, വർക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് നിയമനം. അപ്രന്‍റിസ് നിയമനമാണ് നടക്കുന്നത്. കായിക താരങ്ങള്‍ക്കും പ്രത്യേക നിയമനം നടക്കുന്നുണ്ട്. അർഹരായ ഉദ്യോഗാർഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ഡല്‍ഹി ആസ്ഥാനമായിട്ടുള്ള നോർത്തേണ്‍ റെയില്‍വേയില്‍ 4116 ഒഴിവുകളാണ് വിളിച്ചിരിക്കുന്നത്. ഡിസംബർ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള തസ്‌തികകള്‍

ഡീസല്‍ മെക്കാനിക്, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, മെക്കാനിക് മെഷിൻ ടൂള്‍ മെയിന്‍റനൻസ്, മെക്കാനിക് മോട്ടോർ വെഹിക്കിള്‍, ഇലക്‌ട്രീഷൻ, ഫിറ്റർ, വെല്‍ഡർ, വെല്‍ഡർ-ഗ്യാസ് ആൻഡ് ഇലക്‌ട്രിക്, വയർമാൻ, കാർപെന്‍റർ, പെയിന്‍റർ, പെയിന്‍റർ-ജനറല്‍, ട്രിമ്മർ, മെഷിനിസ്‌റ്റ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, ടർണർ, മെറ്റീരിയല്‍ ഹാൻഡ്‌ലിങ് എക്യുപ്‌മെന്‍റ് മെക്കാനിക് കം ഓപ്പറേറ്റർ, റഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനിങ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ-ഹിന്ദി, ഇംഗ്ലിഷ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻന്‍റ്.

യോഗ്യതയും മറ്റ് പ്രധാന കാര്യങ്ങളും

പത്താം ക്ലാസില്‍ 50 ശതമാനത്തോടെയുള്ള വിജയമാണ് പ്രധാന യോഗ്യത. അല്ലെങ്കില്‍ തത്തുല്യം. അപേക്ഷകന് 24 വയസാണ് പ്രായ പരിധി പറയുന്നത്. നിയമപ്രകാരമുളള ഇളവ് ലഭിക്കും. നിയമപ്രകാരമുള്ള സ്റ്റൈപെൻഡ് ലഭിക്കും. പത്താം ക്ലാസ്, ഐടിഐ പരീക്ഷകളില്‍ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗത്തിനും സ്‌ത്രീകള്‍ക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. ഓണ്‍ലൈനായി ഫീസ് അടയ്‌ക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://rrcnr.org/ വെബ്‌സൈറ്റ് സന്ദർശിക്കുക.

ഈസ്റ്റേണ്‍ റെയില്‍വേ: ജോലി ഒഴിവുകള്‍ ഇങ്ങനെ

വർക്ക്‌ഷോപ്പുകളിലാണ് കൊല്‍ക്കത്ത ആസ്ഥനമായുള്ള ഈസ്റ്റേണ്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1785 ഒഴിവുകളാണ് വിവിധ ട്രേഡുകളിലായി ഉള്ളത്. ഡിസംബർ 17 ആണ് അപേക്ഷക്കാനുള്ള അവസാന തീയതി.

ഒഴിവുകള്‍ അറിയാം

ഡീസല്‍ മെക്കാനിക്, മെക്കാനിക് മെഷീൻ ടൂള്‍ മെയിന്‍റനൻസ്, റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്, മെക്കാനിക് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രീഷ്യൻ, വെല്‍ഡർ-ജി ആൻഡ് ഇ, ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, പെയിന്‍റർ, പെയിന്‍റർ-ജനറല്‍, കാർപെന്‍റർ,വയർമാൻ, ലൈൻമാൻ, ആർമേച്ചർ വൈൻഡർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ,കേബിള്‍ ജോയിന്‍റർ,ക്രെയിൻ ഓപറേറ്റർ.

യോഗ്യതയും മറ്റു പ്രധാന വിവരങ്ങളും

പത്താം ക്ലാസില്‍ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ഐടിഐയില്‍ നിന്ന് ബന്ധപ്പെട്ട ട്രേഡിലുള്ള കോഴ്‌സ് വിജിച്ചിരിക്കണം. 24 വയസ് വരെയാണ് പ്രായപരിധി. നിയമപ്രകാരമുളള ഇളവ് ലഭിക്കും. നിയമപ്രകാരമുള്ള സ്റ്റൈപെൻഡ് ലഭിക്കും. പത്താം ക്ലാസ്, ഐടിഐ പരീക്ഷകളില്‍ ലഭിച്ച മാർക്കുകളുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗത്തിനും സ്‌ത്രീകള്‍ക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. ഓണ്‍ലൈനായി ഫീസ് അടയ്‌ക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.rrcser.co.in/ വെബ്‌സൈറ്റ് സന്ദർശിക്കുക.

കായിക താരങ്ങള്‍ക്കും അവസരം

നോർത്തേണ്‍ റെയില്‍വേ കായിക താരങ്ങളെയും ക്ഷണച്ചിരിക്കുന്നു. 21 ഒഴിവുകളാണ് കായിക താരങ്ങള്‍ക്കായി ഉള്ളത്. പ്ലസ്‌ടു, ഡിഗ്രി എന്നിവയാണ് യോഗ്യത. 25 വയസുവരെ പ്രായപരിധി. ഡിസംബർ 12 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള‍ക്ക് https://rrcnr.org/ വെബ്‌സൈറ്റ് സന്ദർശിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*