അടുത്ത ആഴ്‌ചയോടെ കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കാസർകോട്: അടുത്ത ആഴ്‌ചയോടെ കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 10,11 മുതലാണ് കാലവര്‍ഷം എത്തുക. പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌തതു പോലെ അതി തീവ്ര മഴയ്‌ക്കോ ശക്തമായ മഴയ്‌ക്കോ സാധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ മഴയാകും ലഭിക്കുക. വടക്കൻ കേരളത്തിൽ രണ്ടു ദിവസം അതായത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ അതി തീവ്ര മഴയ്‌ക്കോ ശക്തമായ മഴയ്‌ക്കോ സാധ്യതയില്ല. മധ്യ -തെക്കൻ കേരളത്തിൽ കാർമേഘങ്ങൾ ഇരുണ്ടു കൂടുമെങ്കിലും മഴയ്ക്ക് സാധ്യത കുറവാണ്. ജൂൺ 5 മുതൽ 9 വരെ കേരളത്തിൽ മഴയുടെ അളവ് നന്നായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാള്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*