‘ഹൈന്ദവ വിശ്വാസത്തോടും അയ്യപ്പഭക്തരോടും സിപിഐഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന’; രാജീവ് ചന്ദ്രശേഖര്‍

ആദ്യം, 2018-ല്‍ ശബരിമലയുടെ സംസ്‌കാരം തകര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. തുടര്‍ന്ന് അവര്‍ക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പിന്നാലെ ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ തന്നെ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്. അഴിമതിക്കാരും, നാണമില്ലാത്തവരും, ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വച്ചുപുലര്‍ത്തുന്നവരുമാണ് പിണറായി വിജയന്റെ സിപിഐഎം എന്ന് കഴിഞ്ഞുപോയ സംഭവങ്ങളില്‍ നിന്ന് വ്യക്തം – അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ സിപിഐഎമ്മിന് ഒന്നുമേ പവിത്രമല്ല. ക്ഷേത്രങ്ങളിലെ അഴിമതിയും മോഷണവും പോലും അവര്‍ക്ക് ശരിയാണ്. അഴിമതിയില്‍ ആരാണ് മുന്നിലെന്ന മത്സരത്തിലാണ് സിപിഐഎമ്മും കോണ്‍ഗ്രസും. ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ കൃത്യമായി അന്വേഷിക്കേണ്ടത് സ്വതന്ത്രാധികാരമുള്ള ഏജന്‍സികളാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*