ശബരിമല സ്വർണ്ണകൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഹർജി അടുത്ത ആഴ്ച പരിഗണിക്കും. ഹർജിയിലെ സാങ്കേതിക പിഴവ് പരിഹരിക്കാനാണ് സാവകാശം. ഹർജിയിലെ ഓഡിറ്റ് ആവശ്യം ഉൾപ്പെടെ നേരത്തെ ഉത്തരവായിറക്കിയതാണെന്നും കോടതി പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിക്കൂട്ടിലാക്കി എ പത്മകുമാറിന്റെ ജാമ്യഹർജി. കേസിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് ചോദ്യം. ബോർഡിന് തെറ്റ് പറ്റിയെങ്കിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. എല്ലാം ചെയ്തത് ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് പത്മകുമാറിന്റെ ജാമ്യഹർജിയിൽ പറയുന്നത്.
ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതിയത്, ചെമ്പ് പാളികൾ എന്ന് തിരുത്തുകയാണ് ചെയ്തത്. തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാം. എ പത്മകുമാറിന്റെ വാദങ്ങൾ ജാമ്യാപേക്ഷയിൽ. ഹർജി കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിച്ചേക്കും.



Be the first to comment