‘ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടേത് സൗഹൃദ സന്ദർശനം; രാഷ്ട്രീയം കാണേണ്ടതില്ല’; രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രിയുമായുള്ള ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായി. എല്ലവർക്കും ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സൗഹൃദ സന്ദർശനം ആയിരുന്നുവെന്നും അദേഹം കൂട്ടിച്ചേർ‌ത്തു.

സീറോ മലബാർ സഭ നേതൃത്വമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കൂടിക്കാഴ്ച.

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലിയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്നാവശ്യപ്പെട്ട് സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് കത്ത് നൽകി. ഛത്തീസ്ഗഡിൽ ഉൾപ്പെടെ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു സന്ദർശനം.

Be the first to comment

Leave a Reply

Your email address will not be published.


*