ശബരിമല സ്വര്‍ണക്കൊള്ള; ‘ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായി’; രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയ്‌ക്കൊപ്പമുള്ള സിപിഐഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചവരാണ് സിപിഐഎം. അതുകൊണ്ട് ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എന്‍എസ്എസ് പരിപാടിയില്‍ വന്നത് രാഷ്ട്രീയം മനസില്‍ വച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. മന്നത്ത് പത്മനാഭന്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നും സുകുമാരന്‍ നായര്‍ തനിക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതൊന്നും രാഷ്ട്രീയം വച്ചുകൊണ്ടല്ല ചെയ്യുന്നതെന്നും വ്യക്തമാക്കി.

തൃശൂര്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലീംലീഗ് സ്വതന്ത്രന്‍ എല്‍ഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തില്‍, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന് ശബ്ദരേഖ പുറത്തുവന്നതിലും അദ്ദേഹം പ്രചതികരിച്ചു. ഇതില്‍ അതിശയപ്പെടാന്‍ ഒന്നുമില്ല. ഇതാണ് അവരുടെയൊക്കെ രാഷ്ട്രീയം. ജനങ്ങളുടെ പ്രശ്‌നമല്ല ഈ പാര്‍ട്ടികളുടെ വിഷയം. അധികാര രാഷ്ട്രീയം കളിക്കുകയാണ് ഇവര്‍. അധികാരത്തില്‍ വന്ന അഴിമതി നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*