ശബരിമലയിൽ കൊള്ള നടന്നു,ദല്ലാൾമാരുടെ സർക്കാരാണ് ഇതെന്ന് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അൽപം ഉളുപ്പ് ഉണ്ടെങ്കിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണം. ഇത് അഭ്യർത്ഥനയല്ല ആവശ്യം. സെക്രട്ടറിയേറ്റിൽ ഇരിക്കുന്ന മന്ത്രിമാർ അടക്കമുള്ളവർ ഇവിടെ നടക്കുന്നത് കേൾക്കണം. നാലര കിലോ സ്വർണം ശബരിമലയിൽ നിന്ന് തട്ടികൊണ്ട് പോയ കൊള്ളയെ പറ്റി മുഖ്യമന്ത്രി പറയുന്നത് വീഴ്ചയെന്ന്. ഇത് വീഴ്ചയല്ല കൊള്ളയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേന്ദ്ര ഏജൻസിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് അപേക്ഷ നൽകും. ശബരിമലക്കൊള്ളയിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും. മുഖ്യമന്ത്രിയുടെ മകനും മകളും അഴിമതിയുടെ ഭാഗമാണ്. ഇത് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. പണ്ട് കോൺഗ്രസിലാണ് കുടുംബ രാഷ്ട്രീയം കൊണ്ട് നടന്നത്. സിപിഐഎമ്മും കോൺഗ്രസും രാഷ്ട്രീയ ഇരട്ടകൾ. കുടുംബാധിപത്യമാണ് രണ്ടു പാർട്ടികളിലും. മകനും മകളും മരുമകനും രണ്ടിടത്തും ഉണ്ടെന്നും അദ്ദേഹം വിമർശിച്ചു.



Be the first to comment