ട്വന്റി ട്വന്റി എൻ.ഡി.എയിൽ വരുമ്പോൾ വികസിത കേരളം എന്ന കാഴ്ചപ്പാടിന് കൂടുതൽ ശക്തി കിട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിവാദ രാഷ്ട്രീയം അല്ല, വികസന രാഷ്ട്രീയം ആണ് ലക്ഷ്യം. നാടിന് എന്ത് കിട്ടുന്നു എന്നതിനാണ് പ്രധാനം. ബജറ്റ് പഠിച്ചാൽ എന്ത് കിട്ടി എന്ന് മനസിലാക്കാം.
ആരാണ് നാടിന്റെ വികസനത്തിന് പദ്ധതി നൽകുന്നത് ജനങ്ങൾക്ക് അറിയാം. ഹൈസ്പീഡ് ട്രെയിൻ തുടങ്ങാൻ DPR തയ്യാറാകുന്നതേ ഉള്ളു. അത് ഉണ്ടാകും എന്ന് ഉറപ്പ് തരുന്നു. മധുരയിലും, കേരളത്തിലും ഐയിംസ് പ്രഖ്യാപിച്ചു. മധുരയിൽ അത് തുടങ്ങി
ഡൽഹിയിൽ പോകുന്ന മുഖ്യമന്ത്രി അത് ചോദിക്കുന്നില്ല. എവിടെ എങ്ങിനെ എയിംസ് വേണമെന്ന് സർക്കാരുകൾ ചർച്ച നടത്തേണ്ടേ. അതെല്ലാം മറച്ചുവച്ചു ജനങ്ങളെ തിരഞ്ഞെടുപ്പിന്റെ പേരിൽ പറ്റിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
ശബരിമല സ്വർണ്ണകൊള്ളയിൽ ഒന്നും നടക്കില്ല എന്ന് ആദ്യം പറഞ്ഞതാണ്. വീഴ്ചയാണെന്ന് മാത്രമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. കേസ് ദുർബലമാക്കുന്ന പരിപാടി ആണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിക്ക് ശകലം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ കേസ് സിബിഐക്ക് കൈമാറുക. എസ്.ഐ.ടി അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്ന് ആദ്യമേ പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ജനങ്ങൾ ആഗ്രഹിക്കുന്ന വികസനം നാടിനു കൊടുക്കുക എന്നതാണ് ലക്ഷ്യമെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. ഞങ്ങൾ രാഷ്ട്രീയംക്കൊണ്ട് ജീവിക്കുന്നവർ അല്ല. ജനങ്ങളെ കൈ പിടിച്ചു ഉയർത്തുക എന്നതാണ് ലക്ഷ്യം.
മത്സരിക്കാനോ മന്ത്രി ആകാനോ അല്ല വന്നത്. മത്സരിക്കാതിരിക്കാനും തയ്യാറാണ്. ED അല്ല ആര് വന്നാലും എന്റെ ഒരു രോമം പറിക്കാൻ പറ്റില്ല. മീൻ മേടിക്കാൻ കാശ് ഇല്ലാത്ത സർക്കാർ ആണ് ശബരി റെയിലിന് പണം വകയിരുത്തുന്നത്.
ശബരിമല സ്വർണകൊള്ളയിൽ ആരും അന്വേഷിക്കട്ടെ എന്ന് പറഞ്ഞു കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണം.ക്ഷേത്രങ്ങൾ വിശ്വാസികൾ ഭരിക്കണം. കോടതി പരിഗണിക്കുന്നത് എസ്.ഐ.ടി കൊടുത്ത റിപ്പോർട്ട് മാത്രമാണ്. കോടതി നേരിട്ടല്ലല്ലോ അന്വേഷണം നടത്തുന്നതെന്നും സാബു എം ജേക്കബ് വിമർശിച്ചു.



Be the first to comment