പി വി അൻവറിന്റെ ഭീഷണിയ്ക്ക് മുന്നിൽ കോണ്ഗ്രസ് വഴങ്ങരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി

പി വി അൻവറിന്റെ ഭീഷണിയ്ക്ക് മുന്നിൽ കോണ്ഗ്രസ് വഴങ്ങരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നിലമ്പൂരിൽ ആശയ കുഴപ്പമില്ല. ഇന്ന് രാത്രിയോടെ പേര് ഹൈക്കമാന്റിനെ അറിയിക്കും. ആരുടെയും സമ്മർദ്ദങ്ങൾക്കും ഭീഷണിയ്ക്കും വഴങ്ങില്ല.

ആരുടെയും സമ്മർദ്ദ രാഷ്ട്രീയ തന്ത്രങ്ങൾക്ക് കോൺഗ്രസ് വഴങ്ങില്ല. കോൺഗ്രസ് തീരുമാനിക്കുന്ന ആരായാലും നിലമ്പൂരിൽ ജയിച്ചിരിക്കും. നിലമ്പൂർ കോൺഗ്രസിന് വളക്കൂറുള്ള മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ വിഷയത്തിൽ ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ മതിയാകൂ. അഴിമതിയ്ക്ക് കൂട്ട് നിന്നവർക്ക്‌ അർഹിച്ച ശിക്ഷ ലഭിക്കണം. ഇ ഡി നടപടിയിൽ രാഷ്ട്രീയം കാണരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി.

അതേസമയം നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പിവി അൻവർ ഉയർത്തുന്ന സമ്മർദ്ദത്തിന് യുഡിഎഫ് വഴങ്ങിയില്ല. പേര് ഹൈക്കമാൻഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അൻവർ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.

ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ പിവി അൻവർ സമ്മർദ്ദത്തിലായി. താൻ പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിൽ യുഡിഎഫ് വഴങ്ങില്ലെന്ന് ഉറപ്പായതോടെ പിവി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനും സാധ്യതയുണ്ട്. നിലവിൽ അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*