‘കേരളം കണ്ടുകൊണ്ടിരിക്കുന്നത് മാതൃകാപരമായ കേസന്വേഷണം, ഇങ്ങനെ ഒരു സർക്കാരിനെ എവിടെ കാണാൻ കഴിയും’: സിപിഎം ജില്ലാ സെക്രട്ടറി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിന്റെ അറസ്റ്റിൽ മറുപടിയുമായി സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പാർട്ടി നിലപാടാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുള്ളത്. എസ്ഐടി അന്വേഷണത്തിൽ പാർട്ടി ഇടപെടുന്ന പ്രശ്നം ഇല്ല. ഒരാളെയും സഹായിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ല. കേരളം കണ്ടുകൊണ്ടിരിക്കുന്നത് മാതൃകാപരമായ കേസന്വേഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശദാംശങ്ങൾ വന്നതിനുശേഷം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം തീരുമാനിക്കും. മുഴുവൻ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാനാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇനി പാർട്ടി പ്രവർത്തകൻ ആണെങ്കിലും ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും. സർക്കാരിന് അനുകൂലമായി ജനങ്ങൾ വോട്ടു ചെയ്യും. സർക്കാർ തീരുമാനിച്ചിരിക്കുന്നത് സത്യസന്ധമായ നിലപാട്. ഇങ്ങനെ ഒരു സർക്കാരിനെ എവിടെ കാണാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് പങ്കില്ല എന്നാണ് പത്മകുമാർ പറഞ്ഞത്. ആ സ്ഥാനത്ത് ഇരിക്കുമ്പോൾ ജാഗ്രത ഉണ്ടാകണമായിരുന്നു. ഏതു പരിശോധനയും സ്വാഗതം ചെയ്യും. എസ്ഐടിയുടേത് ശക്തമായ നടപടി. ഇനി ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെയും പ്രതിചേർത്ത് തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*