ഗണേഷ് കുമാർ രാജിവെക്കണം, കോൺഗ്രസിന്റെ പ്രതിഷേധം തുടരും; രമേശ് ചെന്നിത്തല

ഗണേഷ് കുമാർ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല. വിവാദം അവസാനിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് അധാർമികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിക്കെതിരെ എത്രയും ഗൗരവപരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി ഒരു നടപടി എടുത്തില്ലെന്നും ചെന്നിത്തല വിമർശിച്ചു.

സമവായമായി എന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുമോ?. ധാർമികതയുടെ പ്രശ്നമല്ലേ? മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം. അധാർമികമായ കാര്യം. ഒരുപാട് നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്നത്.ഫോണിൽ സംസാരിച്ചു തീർത്തു എന്ന് പറഞ്ഞാൽ തീരുന്ന കാര്യമല്ല. കോൺഗ്രസിന്റെ പ്രതിഷേധം തുടരും.ഇടതുപക്ഷമുന്നണിയും സർക്കാരും മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഗണേഷ് കുമാർ വിവാദം ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ്കുമാറിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ഇതാണോ സർക്കാരിൻ്റെയും, മുഖ്യമന്ത്രിയുടെയും ധാർമ്മികതയെന്നും സണ്ണി ജോസഫ് ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*