
മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിൻ്റെ നിയന്ത്രണം നഷ്ടമായി,സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകുന്ന കാര്യത്തിൽ കെപിസിസി പ്രസിഡൻറ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. വി.ടി ബലറാമിനെ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല രാജി വെച്ചിട്ടുമില്ല. ചുമതലക്കാരൻ അല്ലല്ലോ പോസ്റ്റ് ഇടുന്നത്, തെറ്റ് കണ്ടപ്പോൾ അത് പിൻവലിക്കുകയും ചെയ്തുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതിൻ്റെ അർഥമറിയാത്തവർ ഇനി സർവീസിൽ വേണ്ട. സമരം ചെയ്യുന്ന പൊതു പ്രവർത്തകരുടെ തല അടിച്ചു പൊട്ടിക്കുന്ന ഒരു സംഘം ക്രിമിനൽ പോലീസുകാരും ഉണ്ട്. അവരും സൂക്ഷിക്കുന്നത് നല്ലത്. ജനങ്ങളും പ്രതിപക്ഷവും നിങ്ങളെ അതി ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. മറക്കരുത്. ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.
Be the first to comment