‘പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ല, ഉമ്മൻ ചാണ്ടിയുടെ പേര് പോലും ചടങ്ങിൽ പരാമർശിച്ചില്ല’: രമേശ് ചെന്നിത്തല

പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ പേര് പോലും ചടങ്ങിൽ പരാമർശിച്ചില്ല. വിഴിഞ്ഞം പദ്ധതിയെ അട്ടിമറിയ്ക്കാൻ ശ്രമിച്ചത് സിപിഐഎം. കേരളത്തിൻ്റെ ജനങ്ങളുടെ ആവശ്യം ആയിരുന്നു വിഴിഞ്ഞം അത് നടപ്പാക്കിയത് ഉമ്മൻ ചാണ്ടി.

അത് സ്മരിക്കാൻ പോലും മുഖ്യമന്ത്രി കാട്ടാതിരുന്നത് തെറ്റായി പോയി. അദാനി സിപിഐഎമ്മിൻ്റെ പാർട്ടണർ ആണെന്ന് പറഞ്ഞത് ഏത് അർത്ഥത്തിലെന്നും ചെന്നിത്തല ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം ദൗർഭാഗ്യകരമായ അന്വേഷണമാണ് നടക്കുന്നത്.

നിഷ്പക്ഷമായ അന്വേഷണം വേണം. സർക്കാർ ഏജൻസി അന്വേഷിക്കരുത്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി സംസാരിച്ചു. കെ പി സി സി പുനസംഘടന വേണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻ്റ്. അവരുടെ തീരുമാനം എന്തെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*