‘ലിബിയൻ സ്ഥാനപതി ആകാനുള്ള അവസരം നിരസിച്ച പി പി തങ്കച്ചൻ’; അനുസ്മരിച്ച് രമേശ് ചെന്നിത്തല

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി പി തങ്കച്ചൻ്റെ വിയോഗത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല. വെല്ലുവിളി നേരിടുന്ന കാലത്ത് മുന്നണിയെ ശക്തമായി നിലനിർത്തുന്ന കാര്യത്തിലും പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിലും പി പി തങ്കച്ചൻ കാണിച്ച പക്വത ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഇന്നലെ രാവിലെ അദ്ദേഹത്തെ രാജഗിരി ആശുപത്രിയിലെത്തി കണ്ടിരുന്നു. തന്നെ തിരിച്ചറിഞ്ഞെങ്കിലും സംസാരിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കൺവീനർ എന്ന നിലയിൽ, മുന്നണിയിലെ കക്ഷികളെ ഏകോപിപ്പിച്ചു കൊണ്ടു പോകുന്നതിൽ മികവു കാട്ടിയ തങ്കച്ചൻ കോൺഗ്രസിലെ വിഭാഗീയതയുടെ കാലത്ത് സമന്വയത്തിൻ്റെ ശൈലി സ്വീകരിച്ചു. പാർട്ടി താല്പര്യമായിരുന്നു അദ്ദേഹത്തിന് എന്നും വലുത്. അങ്ങിനെ പാർട്ടിയെയും മുന്നണിയെയും ധീരമായി നയിക്കുന്നതിൽ പി പി തങ്കച്ചൻ കാണിച്ച കഴിവിനെ എന്നും പ്രശംസിക്കുന്നു. താൻ കെ പി സി സി അധ്യക്ഷനും അദ്ദേഹം യുഡിഎഫ് കൺവീനറുമായിരുന്ന സമയത്ത് മുന്നണിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*