അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടു,മന്ത്രി രാജിവെക്കണം; ആരോഗ്യവകുപ്പിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

ആരോഗ്യവകുപ്പിനെതിരെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഡോ ഹാരിസ് ഹസൻ വിവാദത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം. ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും,ആരോഗ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. സത്യം പറഞ്ഞ ഡോക്ടറെ ഹരാസ് ചെയ്യാൻ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കള്ളങ്ങൾ പറഞ്ഞു പറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പിനെ കുളമാക്കി. ഇതൊന്നും സിസ്റ്റത്തിന്റെ തകരാറല്ല മന്ത്രിയുടേതാണ്.ആരോഗ്യവകുപ്പ് ഒന്ന് നന്നാക്കാൻ അഞ്ചുവർഷമായിട്ടും എൽഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.സർക്കാർ ആശുപത്രികളിൽ പാരസെറ്റമോൾ പോലും ലഭ്യമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോക്ടർ ഹാരിസ് മേധാവിയായിരുന്ന യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ആയുധമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു.എന്നാൽ ഈ വിവാദങ്ങൾ അവസാനിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.കാണാതായ പോയ ഉപകരണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ, ഡോ ഹാരിസ് ഹസനെതിരെ പരാമർശമില്ല. ഹാരിസ് ഹസനെതിരെ നടപടി ഉണ്ടാകില്ലെന്ന് സംഘടന പ്രതിനിധികൾക്ക് മന്ത്രി ഉറപ്പു നൽകി.ഉപകരണം കണ്ടെത്തിയതിനാൽ അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ ആരോഗ്യമന്ത്രി ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.ഡോ. ഹാരിസ് വിഷയത്തിൽ പ്രത്യേകമായി എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*